29 October, 2024 04:56:43 PM
നിങ്ങളോട് പറയാൻ സൗകര്യമില്ല, സി ബി ഐയോട് പറയും - ആംബുലൻസ് വിഷയത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി
കൊച്ചി: തൃശൂർ പൂരവിവാദത്തിൽ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മൂവ് ഔട്ട് എന്നാണ് സുരേഷ് ഗോപി മറുപടി നൽകിയത്. നിങ്ങളോട് പറയാൻ സൗകര്യമില്ല, സി ബി ഐയോട് പറയും - ആംബുലൻസ് വിഷയത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി. മാധ്യമങ്ങളോട് പരുഷമായ പ്രതികരണമായിരുന്നു കേന്ദ്ര സഹമന്ത്രി നടത്തിയത്. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുവാൻ മന്ത്രി തയ്യാറായില്ല. കൊച്ചിയിൽ പ്രധാന മന്ത്രിയുടെ തൊഴിൽ മേളയിൽ പങ്കെടുത്ത് മടങ്ങവേയായിരുന്നു മന്ത്രിയുടെ പ്രതികരണം. താൻ പൂരസ്ഥലത്തേക്ക് പോയത് പൂരപ്രമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണെന്നും ആംബുലൻസിലല്ല പോയതെന്നും ബിജെപി ജില്ലാ അധ്യക്ഷൻ്റെ വണ്ടിയിലാണ് താൻ പോയതെന്നും സുരേഷ് ഗോപി ഇന്നലെ പ്രതികരിച്ചിരുന്നു.