04 December, 2023 09:54:05 AM


തിരുവനന്തപുരത്ത് നടക്കാനിറങ്ങിയവരുടെ ഇടയിലേക്ക് കാർ ഇടിച്ചു കയറി; രണ്ട് മരണം



തിരുവനന്തപുരം: തിരുവനന്തപുരത്ത് പേരൂർക്കട വഴയിലയിൽ വാഹനം ഇടിച്ച് രണ്ട് മരണം. രാവിലെ നടക്കാനിറങ്ങിയവരുടെ ഇടയിലേക്ക് കാർ പാഞ്ഞ് കയറിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ വഴയിൽ സ്വദേശികളായ ഹരിദാസ്, വിജയകുമാർ എന്നിവരാണ് മരിച്ചത്.

അപകടം നടന്നയുടൻ ഇരുവരെയും മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിനിടയാക്കിയ വാഹനത്തിൽ ഉണ്ടായിരുന്നത് ആന്ധ്രപ്രദേശ് സ്വദേശികളാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K