12 January, 2024 12:58:57 PM


രാഹുലിന്‍റെ അറസ്റ്റ്: കണ്ണൂരിൽ ​യൂത്ത് കോൺ​ഗ്രസ് നടത്തിയ മാ‍ർച്ചിൽ സംഘർഷം



കണ്ണൂർ: യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് കണ്ണൂരിൽ യൂത്ത്കോൺ​ഗ്രസ് നടത്തിയ മാ‍ർച്ചിൽ സംഘർഷം. കണ്ണൂരിൽ സിവിൽ സ്റ്റേഷന് മുന്നിലാണ് സംഘർഷമുണ്ടായത്. 

കളക്ടറേറ്റിലേക്ക് കടക്കാൻ ശ്രമിച്ച യൂത്ത് കോൺ​ഗ്രസ്പ്രവർത്തകരെ പൊലീസ് തടഞ്ഞു. ഇത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പ്രവർത്തകരെ പൊലീസ് നീക്കം ചെയ്യുകയാണ്. പ്രവർത്തകരെ ലക്ഷ്യം വെച്ച് ആക്രമിക്കുകയാണെന്ന് യൂത്ത് കോൺ​ഗ്രസ് നേതാവ് റിജിൽ മാക്കുറ്റി പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K