13 November, 2024 11:48:43 AM


വീട്ടമ്മയെ പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതി; കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി



കൊച്ചി: പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ പൊന്നാനിയിലെ വീട്ടമ്മ നൽകിയ പീഡനക്കേസ് റദ്ദാക്കി ഹൈക്കോടതി. ആരോപണ വിധേയരായ മലപ്പുറം മുൻ എസ്പി സുജിത് ദാസ്, ഡിവൈഎസ്പി ബെന്നി, സിഐ വിനോദ് എന്നിവർക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി സിം​ഗിൽ ബഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ ഇടാൻ  മജിസ്ട്രേറ്റ് കോടതി നിർദേശം നൽകുകയും ചെയ്തിരുന്നു. ഈ ഉത്തരവാണ് ഇപ്പോൾ ഹൈക്കോടതി റദ്ദാക്കിയത്.

സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട പരാതി നൽകാനെത്തിയ തന്നെ പീഡിപ്പിച്ചെന്നായിരുന്നു വീട്ടമ്മയുടെ പരാതി. ആദ്യം പരാതി നൽകിയ പൊന്നാനി സിഐ വിനോദ് വീട്ടിലെത്തി ബലാത്സംഗം ചെയ്തെന്നും ഈ പരാതി ഡിവൈഎസ്പി ബെന്നിക്ക് കൈമാറിയപ്പോൾ ബെന്നിയും തന്നെ ഉപദ്രവിച്ചതായും വീട്ടമ്മ പറയുന്നു. പിന്നീട് മലപ്പുറം എസ്പിയെ സുജിത് ദാസിനെ കണ്ടപ്പോൾ അദ്ദേഹവും തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പരാതിയിലുണ്ട്. എന്നാലിത് പൊലീസ് ഉദ്യോ​ഗസ്ഥരെ ചതിയിൽപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാ​ഗമായി കെട്ടിച്ചമച്ച പരാതിയാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K