16 November, 2024 07:09:00 PM


എംസി റോഡ് ആറ് വരിപ്പാതയാക്കുന്നു- മന്ത്രി പി എ മുഹമ്മദ് റിയാസ്



പത്തനംതിട്ട: എംസി റോഡ് ആറ് വരിപ്പാതയാക്കി വികസിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലൂടെയാണ് ഈ പാത കടന്നു പോകുന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡിന്റെ നവീകരണം നടക്കുന്നത്. ആറ് വരിപ്പാതയാക്കി വികസിപ്പിക്കുന്നതിന് തത്വത്തിലുള്ള ഭരണാനുമതി ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസാണ് അറിയിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തലസ്ഥാനമായ തിരുവനന്തപുരത്തെ കേശവദാസപുരത്തുനിന്നും നിന്നു തുടങ്ങി അങ്കമാലി വരെ നീളുന്ന ഈ പാത അങ്കമാലിയിൽ ദേശീയപാത 47-ൽ ചേരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K