28 November, 2024 06:24:02 PM
സ്‌കൂള്‍ കുട്ടികളുമായി വന്ന ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; 4 വിദ്യാര്‍ഥികള്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്
പാലക്കാട്: പാലക്കാട് മണ്ണാ൪ക്കാട് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. സ്കൂളിൽ നിന്നും കുട്ടികളെ കൊണ്ടുവരികയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപെട്ടത്. ഓട്ടോയിലുണ്ടായിരുന്ന നാല് കുട്ടികളും ഡ്രൈവറും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവറേയും രണ്ട് കുട്ടികളേയും വട്ടമ്പലത്തും മറ്റു രണ്ടു പേരെ മണ്ണാ൪ക്കാട്ടെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവറേയും രണ്ടു കുട്ടികളെയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.