29 November, 2024 11:08:45 AM


പി സരിനെ ഔദ്യോഗികമായി പാർട്ടിയിലേക്ക് സ്വീകരിച്ച് സിപിഎം



പാലക്കാട്: ഉപെതെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി സ്റ്റെതസ്കോപ്പ് ചിഹ്നത്തില്‍ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും പി സരിനെ ഔദ്യോഗികമായി പാര്‍ട്ടിയിലേക്ക് സ്വീകരിച്ച് സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍.  രാവിലെ തിരുവനന്തപുരത്ത് എകെജി സെന്‍ററിലെത്തിയ സരിനെ സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദനും എകെബാലനും ചുവപ്പ് ഷാളണിയിച്ച് സ്വീകരിച്ചു.പാർട്ടി സ്വതന്ത്രൻ പാർട്ടിയിലായെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. സരിന്‍ സംഘടനാ തലത്തിൽ പ്രവർത്തിക്കും,  ഘടകവും മറ്റ് ചുമതലകളും ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 953