04 December, 2023 11:18:12 AM


ട്രക്കിങ്ങിനു പോയി വനത്തില്‍ കുടുങ്ങിയ വിദ്യാർഥി സംഘത്തെ രക്ഷപ്പെടുത്തി



കൊല്ലം: ട്രക്കിങ്ങിനിടെ അച്ചൻകോവില്‍ വനത്തില്‍ കുടുങ്ങിയ വിദ്യാർഥി സംഘത്തെ രക്ഷപ്പെടുത്തി. കരുനാഗപ്പള്ളിയിലുള്ള സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് സംഘമാണ്  അച്ഛൻകോവിൽ കോട്ടവാസൽ ഭാഗത്തെ വനത്തിനുള്ളിൽ കുടുങ്ങിയത്. ഒരു രാത്രി മുഴുവൻ നീണ്ട പരിശ്രമത്തിനൊടുവിലാണ് പെണ്‍കുട്ടികള്‍ അടക്കമുളള സംഘത്തെ രക്ഷപ്പെടുത്തിയത്. 13 പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന 30 അംഗ സംഘമാണ് വനത്തില്‍ കുടുങ്ങിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K