14 January, 2024 07:07:24 PM


തണുപ്പകറ്റാൻ കൽക്കരി കത്തിച്ചു; ഡല്‍ഹിയിൽ പുക ശ്വസിച്ച് 4 മരണം



ന്യൂഡൽഹി: കടുത്ത തണുപ്പകറ്റാനായി മുറിക്കുള്ളിൽ കൽക്കരി കത്തിച്ച് കിടന്നുറങ്ങിയ ഒരു കുടുംബത്തിലെ 4 പേർ  ഡൽഹിയിൽ ശ്വാസം മുട്ടി മരിച്ചു. രണ്ടിടങ്ങളിലായാണ് ശനിയാഴ്ച രാത്രി മരണം റിപ്പോർട്ടു ചെയ്തിരിക്കുന്നത്. 

ഡൽഹിയിലെ ആലിപുരിനു സമീപമുള്ള ഖേര കാൻ ഗ്രാമത്തിലെ ഒരു കുടുംബത്തിലെ നാലു പേരാണ് മരണപ്പെട്ടത്. ടാങ്കർ ഡ്രൈവറായ രാകേഷ് സിങ് ഭാര്യ ലളിത സിങ് ഒമ്പതും ഏഴും വയസുള്ള രണ്ട് ആൺകുട്ടികളുമാണ് മരണപ്പെട്ടത്. 

മുറി അടച്ചു പൂട്ടിയതിനു ശേഷം കൽക്കരി കത്തിച്ചതോടെ മാരകമായ വാതകങ്ങൾ അന്തരീക്ഷത്തിൽ പടർന്നതാണ് ശ്വാസതടസത്തിനു കാരണമായതെന്ന് പൊലീസ് പറ‍യുന്നു. നാലു പേരെയും ഉടൻ തന്നെ പൊലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവരുടെ വീട്ടിൽ ഫോറൻസിക് സംഘമെത്തി പരിശോധന നടത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K