06 December, 2024 09:36:09 AM
മെഡി. കോളജിലെ വനിതാ പിജി ഡോക്ടറെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

കോഴിക്കോട്: മെഡിക്കൽ കോളജിലെ വനിതാ പിജി ഡോക്ടറെ കാറിലെത്തിയ സംഘം ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. ബുധനാഴ്ച രാത്രിയാണ് ഡ്യൂട്ടി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകുന്നതിനിടെ കാറിലെത്തിയ സംഘം കാറിൽ കയറാൻ ആവശ്യപ്പെട്ടു. നിരസിച്ചപ്പോൾ പിന്തുടർന്നു. ഭയന്നോടിയ വിദ്യാർഥി തോട്ടടുത്ത ഹോസ്റ്റലിലേക്ക് ഓടി കയറി. വഴിയിൽ വെളിച്ച കുറവുള്ളതിനാൽ കാറിലെതേതിയവരെ തിരിച്ചറിയാൻ സാധിച്ചില്ലെന്ന് വിദ്യാർത്ഥിനി പറയുന്നു. ഈ ഭാഗങ്ങളിൽ സിസിടിവി ഇല്ലാത്തതും വിനയായി. അസമയത്ത് കാർ എങ്ങനെ ക്യാംപസിനകത്ത് കടന്നുവെന്നതടക്കം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിജി മെഡിക്കൽ പോസ്റ്റുഗ്രാജുവേറ്റ്‌സ് അസോസിയേഷൻ പ്രിൻസിപ്പലിന് പരാതി നൽകി.