06 December, 2024 07:55:06 PM


സ്കൂട്ടർ തിരിക്കുന്നതിനിടെ ക്രെയിൻ ഇടിച്ചു; നഴ്സിങ് വിദ്യാർഥിനി മരിച്ചു



മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ ക്രെയിൻ സ്കൂട്ടറിൽ ഇടിച്ച് നഴ്സിങ് വിദ്യാര്‍ത്ഥിനി മരിച്ചു. സ്കൂട്ടര്‍ യാത്രക്കാരിയായ മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിനി നേഹ (21) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ പെരിന്തൽമണ്ണയിൽ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

സ്കൂട്ടറിന് പിന്നിലിരിക്കുകയായിരുന്നു നേഹ. സ്കൂട്ടര്‍ യാത്രക്കാരൻ ഡിവൈഡറിന് സമീപത്ത് വെച്ച് സ്കൂട്ടര്‍ വലത്തോട്ട് തിരിക്കുന്നതിനിടെ പിന്നിൽ നിന്ന് വന്ന ക്രെയിൻ സ്കൂട്ടറിൽ ഇടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ക്രെയിൻ സ്കൂട്ടറിൽ ഇടിച്ചതോടെ നേഹ റോഡിലേക്ക് വീണു. ഇതോടെ ക്രെയിന്‍റെ പിൻചക്രവും നേഹയുടെ ശരീരത്തിലിടിച്ചു. സ്കൂട്ടര്‍ ഓടിച്ചിരുന്നയാള്‍ മുന്നോട്ട് വീണതിനാൽ രക്ഷപ്പെടുകയായിരുന്നു. സംഭവം നടന്ന ഉടൻ തന്നെ ഗുരുതരമായി പരിക്കേറ്റ നേഹയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റോഡിലൂടെ വേഗത്തിൽ ക്രെയിൻ ഓടിച്ചുപോകുന്നതും ദൃശ്യത്തിൽ കാണാം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K