07 December, 2024 06:26:41 PM


ഒറ്റപ്പാലം താലൂക്കിൽ റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ക്യാമ്പ് തിങ്കളാഴ്ച മുതൽ

 

ഒറ്റപ്പാലം: താലൂക്കിലെ മുൻഗണന കാർഡുകളിലെ (മഞ്ഞ, പിങ്ക്) മസ്റ്ററിങ് പൂർത്തിയാകാത്തതിനാൽ പഞ്ചായത്ത്/റേഷൻകട തലത്തിൽ മസ്റ്ററിങ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ ഒമ്പതു മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍  രാവിലെ  എട്ടു മണി മുതൽ വൈകീട്ട് ഏഴു മണി വരെയാണ് ക്യാമ്പുകള്‍ നടക്കുക.

ക്യാമ്പ് വിവരങ്ങള്‍-  ഡിസംബര്‍ ഒമ്പത്: പേരൂർ എ.ആര്‍.ഡി 81 റേഷൻകട, ലക്കിടി മംഗലം എ.ആര്‍.ഡി 84 റേഷൻകട, വാണിയംകുളം പഞ്ചായത്ത് ഓഫീസ്, തൃക്കങ്ങോട് എ.ആര്‍.ഡി 277 റേഷൻകട, വേങ്ങശ്ശേരി എ.ആര്‍.ഡി 234 റേഷൻകട, പിലാത്തറ എ.ആര്‍.ഡി 74 റേഷൻകട, ഒറ്റപ്പാലം താലൂക്ക് സപ്ലൈ ഓഫീസ്, വീട്ടാംപാറ എ.ആര്‍.ഡി 248  റേഷൻകട.

ഡിസംബര്‍ 10: ഷൊർണ്ണൂർ പോസ്റ്റ് ഓഫീസ് റോഡ് എ.ആര്‍.ഡി 105 റേഷൻകട, കല്ലിപ്പാടം എ.ആര്‍.ഡി 103 റേഷൻകട.

 ഡിസംബര്‍ 11: ചെർപ്പുളശ്ശേരി ടൗൺ എ.ആര്‍.ഡി  63 റേഷൻകട, കാറൽമണ്ണ  എ.ആര്‍.ഡി 64  റേഷൻ കട

ഡിസംബര്‍ 12: ഇരുമ്പാലശ്ശേരി നെല്ലായ എ.ആര്‍.ഡി  203 റേഷൻകട, എ.ആര്‍.ഡി   33 എഴുവന്തല റേഷൻകട

ഡിസംബര്‍ 14: ചളവറ പഞ്ചായത്ത് ഓഫീസ് പൂക്കോട്ട് കാവ് എ.ആര്‍.ഡി   53 റേഷൻകട, തിരുവാഴിയോട്  എ.ആര്‍.ഡി 104 റേഷൻകട, തോട്ടര എ.ആര്‍.ഡി    201 റേഷൻകട, സൊസൈറ്റി പടി എ.ആര്‍.ഡി  52 റേഷൻകട, കടമ്പഴിപ്പുറം ജംഗ്ഷൻ എ.ആര്‍.ഡി  44 റേഷൻകട, പുലാപ്പറ്റ എ.ആര്‍.ഡി  46 റേഷൻകട.

ഡിസംബര്‍ 15: അനങ്ങനടി പഞ്ചായത്ത് ഓഫീസ്, അമ്പലവട്ടം, പനമണ്ണ ARD 71 റേഷൻകട, പാലക്കോട്ട് തെരുവ്   എ.ആര്‍.ഡി 72 റേഷൻകട,
പാവുകോണം  റേഷൻകട  73, കോതകുറിശ്ശി  റേഷൻകട 113.
 
ഇനിയും മസ്റ്ററിങ് ചെയ്യാത്തവർ അപ്ഡേറ്റ് ചെയ്ത ആധാർകാർഡ്, ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ എന്നിവ സഹിതം ക്യാമ്പില്‍ പങ്കെടുക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0466-2244397


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K