08 December, 2024 06:51:42 PM
തിരുവനന്തപുരത്ത് ഐടിഐ വിദ്യാര്‍ഥിനി ജീവനൊടുക്കി

നെടുമങ്ങാട്: തിരുവനന്തപുരത്ത് ഐടിഐ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. നെടുമങ്ങാട് വഞ്ചുവത്താണ് സംഭവം. ഐടിആ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ നമിത (19) ആണ് മരിച്ചത്.
വലിയമല പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. വഞ്ചുവത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു നമിതയുടെ കുടുംബം. വീട്ടിലെ അടുക്കളയില്‍ തൂങ്ങിയ നിലയില്‍ നമിതയെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.
വിവാഹമുറപ്പിച്ച യുവാവുമായി അഭിപ്രായ ഭിന്നത ഉണ്ടായിരുന്നതായി വിവരമുണ്ട്. രാവിലെ ഇയാള്‍ വീട്ടിലെത്തി നമിതയുമായി സംസാരിച്ചിരുന്നു. പിന്നീട് ഫോണില്‍ കിട്ടാതായി. തുടര്‍ന്ന് വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.