09 December, 2024 05:27:44 PM
കല്ലടിക്കോട് ഫർണിച്ചർ കടയിൽ വൻ തീപിടിത്തം

പാലക്കാട്: പാലക്കാട് കല്ലടിക്കോട് ഫർണിച്ചർ കടയിൽ വൻ തീപിടിത്തം. ഉച്ചകഴിഞ്ഞ് മൂന്നോടെ മാപ്പിള സ്കൂള്‍ ജങ്ഷനിലെ റിറ്റ്സി ഫർണിച്ചര്‍ കടയിലാണ് തീപിടുത്തമുണ്ടായത്. മൂന്ന് നില കെട്ടിടത്തിലേക്ക് മുഴുവനായും തീപടർന്നു. കെട്ടിടത്തിൽ അക്ഷയ കേന്ദ്രം ഉൾപ്പെടെ വിവിധ സ്ഥാപാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അഗ്നിരക്ഷാ സേന തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീപിടിത്തത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്കും തീപടർന്നിരുന്നു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.