17 December, 2024 04:14:29 PM


മലപ്പുറത്ത് നിന്ന് കാണാതായ പ്ലസ് വൺ വിദ്യാര്‍ഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി



മലപ്പുറം: മലപ്പുറത്ത് നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂക്കോട്ട് പാടം തോട്ടക്കര കാഞ്ഞിരംപാറ സഹീദിന്‍റെ മകൻ ഹാഷിം(17) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് പ്ലസ് വൺ വിദ്യാർഥിയായ ഹാഷിമിനെ കാണാതായതായി പരാതി ലഭിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മുടി വെട്ടാൻ പോകുകയാണെന്ന് പറഞ്ഞാണ് ഹാഷിം വീട്ടിൽ നിന്നും പോയത്. സമയം ഏറെ വൈകിയിട്ടും ഹാഷിം തിരികെ എത്താതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K