18 December, 2024 10:47:51 AM


വയോധികയുടെ മൃതദേഹം ഓട്ടോയില്‍ കൊണ്ടുപോയ സംഭവം; ട്രൈബല്‍ പ്രമോട്ടറെ പിരിച്ചുവിട്ടു



പനമരം: മാനന്തവാടിയില്‍ ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോയ സംഭവത്തില്‍ ട്രൈബല്‍ പ്രമോട്ടറെ പിരിച്ചു വിട്ടു. എടവക പഞ്ചായത്തിലെ കുട്ടിക്കുറി കോളനിയിലെ മഹേഷ് കുമാറിനെയാണ് പിരിച്ചു വിട്ടത്. മാനന്തവാടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസറുടെതാണ് നടപടി.

സസ്‌പെന്‍ഷനില്‍ പ്രതിഷേധവുമായി ST പ്രമോട്ടര്‍മാര്‍ രംഗത്തെത്തി. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം ആംബുലന്‍സ് എത്തിക്കാന്‍ പഞ്ചായത്ത് ഭരണസമിതിക്കും ഉത്തരവാദിത്വം ഉണ്ടായിരുന്നു. നടന്നത് രാഷ്ട്രീയക്കാളി എന്നും പ്രമോട്ടര്‍മാര്‍ പറയുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കും വരെ സമരം തുടരും.

ചുണ്ടമ്മ എന്ന വയോധിക മരിച്ചത് മുതല്‍ മഹേഷ് കുമാര്‍ അവിടെ ഉണ്ടായിരുന്നുവെന്നാണ് പ്രമോട്ടര്‍മാര്‍ പറയുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ആംബുലന്‍ എത്തുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. തിരുനെല്ലിയിലേക്ക് ട്രൈബല്‍ വകുപ്പിന്റെ ആംബുലന്‍സ് പോയതായിരുന്നു. രണ്ട് മണിക്ക് അവര്‍ക്ക് തിരിച്ചെത്താനായില്ല. ഇക്കാര്യം വാര്‍ഡ് മെമ്പറെയും വീട്ടുകാരെയും ഉള്‍പ്പടെ അറിയിച്ചതാണ്. എന്നാല്‍ ഈ വിഷയത്തില്‍ രാഷ്ട്രീയ കളി നടന്നു എന്നാണ് ആക്ഷേപം. ദൃശ്യങ്ങള്‍ പകര്‍ത്തിയവര്‍ക്കും പഞ്ചായത്ത് ഭരണസമിതിക്കും ആംബുലന്‍സ് വിളിച്ചു നല്‍കാനുള്ള ഉത്തരവാദിത്തമുണ്ടായിരുന്നു. ഇവര്‍ ആരും ഇതി നിറവേറ്റിയില്ല എന്നെല്ലാമാണ് പ്രമോട്ടര്‍മാര്‍ പറയുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K