18 December, 2024 06:37:23 PM


സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങി; ചാലിയാറിൽ വിദ്യാർഥി മുങ്ങി മരിച്ചു



കോഴിക്കോട്: സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ പുഴയിലിറങ്ങിയ വിദ്യാർത്ഥി ചാലിയാറിൽ മുങ്ങി മരിച്ചു. ചുങ്കത്തറ കുറ്റിമുണ്ട വണ്ടാലി ബിന്ദുവിൻ്റെ മകൻ അർജുൻ (17) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. ചാലിയാറിൻ്റെ ചുങ്കത്തറ കൈപ്പിനി കടവിലാണ് ഇവർ കുളിക്കാനിറങ്ങിയത്.

സുഹൃത്തുക്കളുടെ ബഹളം കേട്ട് നാട്ടുകാരെത്തിയാണ് അർജുനെ പുഴയിൽ നിന്ന് പുറത്തെടുത്തത്. ഉടനെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K