21 December, 2024 10:33:42 AM
ടിപ്പർലോറിയുടെ പിന്നിൽ ബൈക്ക് ഇടിച്ചു; മൈലാപൂരിൽ പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം

കൊല്ലം: മൈലാപൂരിൽ നിർത്തിയിട്ടിരുന്ന ടിപ്പർലോറിയുടെ പിന്നിൽ ബൈക്ക് ഇടിച്ച് വിദ്യാർത്ഥി മരിച്ചു. മൈലാപൂർ കെഎംഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥി ഫൈസൽ (16) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന രണ്ട് വിദ്യാർത്ഥികൾക്ക് സാരമായി പരിക്കേറ്റു. ഇന്നലെ വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം. ഫൈസലിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.