21 December, 2024 06:36:23 PM
കോഴിക്കോട് കോൺക്രീറ്റ് സ്ലാബ് വീണ് അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ കോൺക്രീറ്റ് വീട് പൊളിച്ചുമാറ്റുന്നതിനിടെ സ്ലാബ് വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ബംഗാൾ സ്വദേശി അബ്ദുൾ ബാസിര്‍ ആണ് മരിച്ചത്. തറോലിൽ ഇന്ന് ഉച്ചയ്ക്ക് 12ഓടെയാണ് അപകടമുണ്ടായത്.
പഴയ കോണക്രീറ്റ് കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെ കോണ്‍ക്രീറ്റ് സ്ലാബ് അബ്ദുളിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്ക് ഇടയിൽ കുടുങ്ങിയ അബ്ദുളിനെ പുറത്തെടുത്ത് ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.