23 December, 2024 07:01:40 PM


കൃത്രിമ വിലക്കയറ്റം തടയാന്‍ പൊതുവിപണിയില്‍ പരിശോധന ശക്തമാക്കും



പാലക്കാട്: ക്രിസ്മ‌സ്, പുതവത്സരം എന്നിവയോടനുബന്ധിച്ച് വിപണികളിൽ ഉണ്ടായേക്കാവുന്ന അവശ്യവസ്‌തുക്കളുടെ പൊതു കൃത്രിമ വിലക്കയറ്റം തടയുന്നതിൻ്റെ ഭാഗമായി പരിശോധന ശക്തമാക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ജില്ലാ സപ്ലൈ ഓഫീസർ, താലൂക്ക് സപ്ലൈ ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ - താലൂക്ക്തല സ്ക്വാഡുകൾ ജില്ലയിലെ പൊതുവിപണികളിൽ പരിശോധന നടത്തി വരുന്നുണ്ട്. ജില്ലയിലെ എല്ലാ മൊത്ത / ചില്ലറ വ്യാപാരികളും സ്ഥാപനങ്ങളിൽ വില വിവര പട്ടിക, സ്റ്റോക്ക് ബോർഡ് എന്നിവ കൃത്യമായി രേഖപ്പെടുത്തുകയും ഉപഭോക്താക്കൾ കാണത്തക്കവിധം പ്രദർശിപ്പിക്കുകയും വേണം. സ്ഥാപനം പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ എല്ലാ ലൈസൻസുകളും നിർബന്ധമായും തങ്ങളുടെ വ്യാപാര സ്ഥാപനങ്ങളിൽ കരുതേണ്ടതാണെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K