26 December, 2024 07:29:41 PM


കാട്ടുപോത്തിൻ്റെ ആക്രമണം; സ്‌കൂട്ടര്‍ യാത്രികരായ യുവാക്കള്‍ക്ക് പരിക്ക്



തിരുവനന്തപുരം: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാക്കള്‍ക്ക് പരിക്ക്. സ്‌കൂട്ടര്‍ യാത്രികരായ യുവാക്കളെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. തിരുവനന്തപുരം കള്ളിക്കാടാണ് സംഭവം. കള്ളിക്കാട് സ്വദേശികളായ സജീവ് കുമാര്‍, ചന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവാക്കളെ റോഡില്‍ നിന്ന കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. യുവാക്കളെ ആക്രമിച്ച ശേഷം പ്രദേശത്തുനിന്നും ഓടിയ കാട്ടുപോത്ത് മറ്റൊരാളെയും ആക്രമിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പോത്ത് നെട്ടുകാല്‍തേരി ഓപ്പണ്‍ ജയിലിന്റെ റബ്ബര്‍ തോട്ടത്തിലേക്ക് പ്രവേശിച്ചതായി നാട്ടുകാര്‍ പറഞ്ഞു. റബ്ബര്‍ തോട്ടം കാടുകയറി കിടക്കുന്നതിനാല്‍ വനത്തില്‍ നിന്ന് കാട്ടുപോത്തെത്തി ഇവിടെ സ്ഥിരമായി തമ്പടിച്ച് കിടക്കുന്നതായും ഇതിന് ഉടന്‍ തന്നെ പരിഹാരം കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K