18 February, 2025 06:56:11 PM


മലപ്പുറത്ത് സ്വകാര്യ ബസിനടിയിൽപെട്ട് യുവതിക്ക് ദാരുണാന്ത്യം; ഭർത്താവ് പരിക്കേറ്റ് ആശുപത്രിയിൽ



മലപ്പുറം: ഭർത്താവുമൊത്ത് ബൈക്കിൽ സഞ്ചരിക്കവെ, അപകടത്തില്‍പെട്ട് യുവതിക്ക് ദാരുണാന്ത്യം. വണ്ടൂര്‍ വാണിയമ്പലം സ്വദേശിനി സിമി വര്‍ഷ (22) യാണ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചത്. ഭര്‍ത്താവിനെ പരിക്കുകളോടെ മഞ്ചേരി ഹോസ്പിറ്റലിലേക്ക് മാറ്റി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് അപകടമുണ്ടായത്. തിരുവാലി സ്‌കൂളിന് സമീപത്തുള്ള വളവില്‍ വെച്ചാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തിനെ മറികടക്കവേ എതിര്‍ദേശില്‍ വന്ന ബസിന്റെ സൈഡില്‍ തട്ടി പിന്നിലെ ടയറിന് അടിയിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തിരുവാലി പോലീസ് കേസെടുത്ത് അന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K