09 March, 2025 10:57:28 AM
നിലമ്പൂരിൽ കാട്ടാന ആക്രമണം; വീടിന്‍റെ ഗെയ്റ്റും മതിലും തകർത്തു

മലപ്പുറം: നിലമ്പൂർ അകമ്പാടത്ത് കാട്ടാനകൾ വീടിന്‍റെ മതിലും ഗേറ്റും തകർത്തു. ഇല്ലിക്കൽ ആദിൽ എന്നയാളുടെ വീടിന് നേരെയാണ് കാട്ടാനകളുടെ ആക്രമണമുണ്ടായത്. ഇന്ന് പുലർച്ചയാണ് സംഭവം. രണ്ട് കാട്ടാനകളാണ് അകമ്പാടത്ത് എത്തിയത്. ഒരു കാട്ടാന ഗേറ്റും മതിലും തകർത്ത് അകത്ത് കയറുന്നതും പിന്തുടർന്ന് രണ്ടാമത്തെ ആനയും വരുന്നത് ദൃശ്യങ്ങളിൽ കാണാം. ആനകൾ വീട്ടുവളപ്പിലൂടെ നടന്നു നീങ്ങുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്.