05 March, 2025 12:06:31 PM
നിലമ്പൂരിൽ തേൻ എടുക്കുന്നതിനിടെ ആദിവാസി യുവാവ് മരത്തിൽ നിന്നും വീണ് മരിച്ചു

മലപ്പുറം: നിലമ്പൂരിൽ തേൻ എടുക്കുന്നതിനിടെ ആദിവാസി യുവാവ് മരത്തിൽ നിന്നും വീണ് മരിച്ചു. ചാലിയാർ പഞ്ചായത്തിലെ ആഡ്യൻപാറ പ്ലാക്കൽപോല നഗറിലെ വേണുവാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.