11 March, 2025 04:41:15 PM
കോഴിക്കോട് കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു

കോഴിക്കോട്: കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു. ആനയാംകുന്ന് സ്വദേശി സുരേഷിനാണ് സൂര്യാഘാതമേറ്റത്. കൃഷി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് എത്തിയ സുരേഷ് ചില അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് സുരേഷിന്റെ കഴുത്തിൽ പൊള്ളലേറ്റ പാടുകൾ കണ്ടെത്തിയത്. ഇന്ന് രാവിലെ മുക്കത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയപ്പോഴാണ് സൂര്യാഘാതമേറ്റെന്ന് തിരിച്ചറിഞ്ഞത്. വാഴ കൃഷി ചെയ്യുന്ന സുരേഷിന് കൃഷി സ്ഥലത്ത് വെച്ച് സൂര്യാഘാതമേറ്റു എന്നാണ് പ്രാഥമികമായി മനസിലാക്കാൻ സാധിക്കുന്നത്.