01 March, 2025 09:18:12 AM
നിലമ്പൂരിൽ കാട്ടാനയുടെ ജഡത്തില്‍ നിന്ന് കൊമ്പുകള്‍ കാണാതായ സംഭവം; പ്രതി പിടിയിൽ

മലപ്പുറം: നിലമ്പൂരിൽ കാട്ടാനയുടെ ജഡത്തില്‍ നിന്ന് കൊമ്പുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍. വഴിക്കടവ് ഡീസന്റ് കുന്ന് സ്വദേശി വിനോദാണ് വനം വകുപ്പിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് ആനക്കൊമ്പുകള്‍ വീണ്ടെടുത്തു. കൊമ്പുകള്‍ കിണറ്റില്‍ ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു. വനംവകുപ്പിന്റെ പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് രണ്ടുമാസത്തിലേറെ പഴക്കമുള്ള ആനയുടെ ജഡം നെല്ലിക്കുത്ത് വനമേഖലയില്‍ കണ്ടെത്തിയത്.