26 February, 2025 08:10:24 PM
പുത്തനത്താണിയിൽ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറം പുത്തനത്താണിയിൽ ബസ് മറിഞ്ഞ് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഏഴ് മണിയോടെയാണ് അപകടം. കോഴിക്കോട് - തൃശൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ് ആണ് അപകടത്തില്‍പെട്ടത്. ദേശീയ പാത നിര്‍മാണത്തിന് എത്തിച്ച മണ്‍കൂനയില്‍ ഇടിച്ചുകയറിയാണ് ബസ് മറിഞ്ഞത്. ആരുടെയും പരിക്ക് ഗുരുതരമല്ല.