24 February, 2025 04:34:44 PM


ആക്കുളത്ത് ഡോക്ടർമാർ ഓടിച്ച ജീപ്പിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം



തിരുവനന്തപുരം: തിരുവനന്തപുരം ആക്കുളത്ത് ഡോക്ടർമാർ ഓടിച്ച ജീപ്പിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആക്കുളം പാലത്തിൽ ഇന്ന് വെളുപ്പിനായിരുന്നു അപകടം. അമിത വേഗതയിൽ പോയ ജീപ്പ് നിയന്ത്രണം തെറ്റി ബൈക്കിലിടിക്കുകയായിരുന്നു. ബൈക്കിൽ സഞ്ചരിച്ച പാറശ്ശാല സ്വദേശികളായ ശ്രീറാം (26) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാനു (26) ചികിത്സയിലാണ്. ഇരുവരും ഓൺലൈൻ ഭക്ഷണ വിതരണക്കാരാണ്. ഷാനുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുയാണ്. സംഭവത്തില്‍ ജീപ്പിലുണ്ടായിരുന്ന ഡോക്ടർമാരായ വിഷ്ണു, അതുൽ എന്നിവരെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ മദ്യലഹരിയിൽ ആയിരുന്നെന്നാണ് സംശയം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K