06 March, 2025 02:17:29 PM
ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി വീട്ടിൽ മരിച്ച നിലയിൽ; തലയ്ക്ക് ക്ഷതമേറ്റ നിലയിൽ

തിരുവനന്തപുരം: കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീട്ടിൽ മരിച്ച നിലയിൽ. നെടുമങ്ങാട്-നെട്ട സ്വദേശി സതീഷ് കുമാറിനെയാണ് വീടിനകത്തെ ഹാളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ട്. സതീഷിന്റെ തലയ്ക്ക് ക്ഷതം ഏറ്റിട്ടുണ്ട്. ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുകയായിരുന്നു ഇയാൾ. നെടുമങ്ങാട് പൊലീസിന്റെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ നടന്നു.