23 January, 2024 10:50:50 AM


കെ​മി​ക്ക​ൽ ഫാ​ക്ട​റി​യി​ൽ വി​ഷ​വാ​ത​ക ചോ​ർ​ച്ച​; ര​ണ്ട് മരണം



ബം​ഗ​ളൂ​രു: ബി​ദ​റി​ലെ ഹും​നാ​ബാ​ദി​ൽ കെ​മി​ക്ക​ൽ ഫാ​ക്ട​റി​യി​ൽ വി​ഷ​വാ​ത​കം ചോ​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. ബി​ദ​ർ വ​ദ്ദ​ന​ക​രെ സ്വ​​ദേ​ശി മു​ഹ​മ്മ​ദ് ഷ​ബാ​ദ് (21), മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി ഇ​ന്ദ്ര​ജി​ത്ത് (23) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ്ര​സ​ന്ന പ്രീ- ​പ്രൊ​സ​സി​ങ് ക​മ്പ​നി പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ഫാ​ക്ട​റി​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് വി​ഷ​വാ​ത​ക ചോ​ർ​ച്ച​യു​ണ്ടാ​യ​ത്.

അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ മു​ഹ​മ്മ​ദ് ഷ​ബാ​ദും ഇ​ന്ദ്ര​ജി​ത്തും അ​ട​ക്ക​മു​ള്ള തൊ​ഴി​ലാ​ളി​ക​ൾ ഫാ​ക്ട​റി​ക്ക​ക​ത്ത് ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ശ്വാ​സ​ത​ട​സ്സം അ​നു​ഭ​വ​പ്പെ​ട്ട എ​ട്ടു തൊ​ഴി​ലാ​ളി​ക​ളെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​ർ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​ത​താ​യി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ബി​ദ​ർ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ഗോ​വി​ന്ദ റെ​ഡ്ഡി സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. വി​ഷ​വാ​ത​ക ചോ​ർ​ച്ച സം​ബ​ന്ധി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ പ​രി​ഭ്രാ​ന്ത​രാ​വേ​ണ്ട​തി​ല്ലെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ബി​ദ​ർ എ​സ്.​പി എ​സ്.​എ​ൽ. ച​ന്ന​ബ​വ​സ​ണ്ണ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം ഫാ​ക്ട​റി​യി​ലെ​ത്തി. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഫാ​ക്ട​റി​യു​ടെ പ്ര​വ​ർ​ത്ത​നം ത​ൽ​ക്കാ​ലം നി​ർ​ത്തി​വെ​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ ഹും​നാ​ബാ​ദ് ടൗ​ൺ പൊ​ലീ​സ് കേ​സെ​ടു​ത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K