12 April, 2025 04:30:31 PM
ഹരിയാനയില്‍ പെൺസുഹ്യത്തിനെ ട്രോളി ബാഗിലാക്കി ബോയ്സ് ഹോസ്റ്റലിനുള്ളിൽ കയറ്റാൻ ശ്രമം; പിടികൂടി അധികൃതർ

ചണ്ഡീഗഡ്: പെൺസുഹ്യത്തിനെ പെട്ടിയിലാക്കി ആൺകുട്ടികളുടെ ഹോസ്റ്റലിലെത്തിക്കാൻ ശ്രമിച്ച വിദ്യാർത്ഥിയെ കയ്യോടെ പിടികൂടി ഹോസ്റ്റൽ അധികൃതർ. ഹരിയാനയിലെ ഒപി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ ഹോസ്റ്റലിലാണ് സംഭവം. പെൺകുട്ടിയെ ട്രോളി ബാഗിനുള്ളിൽ നിന്ന് പുറത്ത് എടുക്കുന്നതിൻ്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. വനിത അധികൃതരെത്തിയാണ് പെൺകുട്ടിയെ പെട്ടിയിൽ നിന്ന് പുറത്തെടുക്കുന്നത്.
കുട്ടികളുടെ കുസൃതി എന്നാണ് സംഭവത്തെ പറ്റി ഒപി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിലെ പിആർഒ പ്രതികരിച്ചത്. തങ്ങളുടെ സുരക്ഷാ സംവിധാനങ്ങൾ കർശനമായതിനാൽ വിദ്യാർത്ഥികൾ പിടിക്കപ്പെട്ടു. ഇത് വലിയ കാര്യമല്ല. തങ്ങളുടെ സുരക്ഷ എല്ലായ്പോഴും കർശനമാണ്. ഈ വിഷയത്തിൽ ആരും ഒരു തരത്തിലുള്ള പരാതിയും നൽകിയിട്ടില്ലെന്നും പിആർഒ വ്യക്തമാക്കി. വിഷയത്തിൽ ഏതെങ്കിലും തരത്തിലുള്ള അച്ചടക്ക നടപടി സർവകലാശാല സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.