12 April, 2025 08:09:45 PM
കണ്ണൂരിൽ 14 കിലോ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

കണ്ണൂർ: കണ്ണൂർ മുണ്ടേരികടവിൽ 14 കിലോ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ. പശ്ചിമബംഗാൾ സ്വദേശികളായ അലിമ ബീബി, ജാക്കിർ സിക്ദാർ എന്നിവരാണ് പിടിയിലായത്. ഇരുവരും താമസിക്കുന്ന വാടക കെട്ടിടത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ദമ്പതികള്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞയാഴ്ച പൊലീസ് പരിശോധന നടത്തിയെങ്കിലും കഞ്ചാവ് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇന്ന് പൊലീസ് മഫ്തിയിലെത്തിയാണ് പ്രതികളായ ദമ്പതികളെ പിടികൂടിയത്.