16 April, 2025 08:27:47 PM
നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ; കരൾ കൊടുക്കാൻ തയ്യാറായി മകൾ

കൊച്ചി: സിനിമാ - സീരിയൽ താരം വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. കരൾ രോഗ ബാധിതനായ വിഷ്ണു പ്രസാദിന് കരൾ മാറ്റിവക്കൽ ശസ്ത്രക്രിയ വേണ്ടിവരും. ഇതിനായി 30 ലക്ഷത്തോളം ചെലവ് വരും. കരൾ നൽകാൻ അദ്ദേഹത്തിന്റെ മകൾ തയാറാണ്. ചികിത്സയ്ക്കായി ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് കുടുംബം.
അടിയന്തര സഹായമായ ഒരു തുക സീരിയൽ താരങ്ങളുടെ സംഘടനയായ 'അത്മ'നൽകിയിട്ടുണ്ട്. സംഘടനയിലെ അംഗങ്ങളിൽ നിന്ന് കുറച്ചുകൂടി പണം സമാഹരിക്കാൻ ഒരുങ്ങുകയാണ് ആത്മ സംഘടന. വിഷ്ണു പ്രസാദിന്റെ അവസ്ഥ അദ്ദേഹത്തിന്റെ സഹോദരിയാണ് തങ്ങളെ അറിയിച്ചതെന്ന് നടൻ കിഷോർ സത്യ പ്രതികരിച്ചു. ആത്മ വലിയ ഫണ്ട് ഉള്ള സംഘടനയല്ല. പറ്റുന്നവർ സഹായിക്കണമെന്ന് അംഗങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കാശി, കൈ എത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച താരമാണ് വിഷ്ണു പ്രസാദ്. ഇപ്പോൾ സീരിയൽ രംഗത്ത് സജീവമാണ്. അഭിരാമി, അനനിക എന്നിങ്ങനെ രണ്ട് പെൺ മക്കളാണുള്ളത്.