02 April, 2025 03:48:11 PM


'ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറി'; ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതിയുടെ മൊഴി



ആലപ്പുഴ:  ആലപ്പുഴയിൽ യുവതിയെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ കേസിൽ യുവതിയുടെ മൊഴി പുറത്ത്. പ്രതിക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധം ഉണ്ടെന്ന് മൊഴി. മലയാള സിനിമയിലെ പ്രമുഖ താരങ്ങൾക്കെതിരെയാണ് യുവതി മൊഴി നൽകിയത്. ശ്രീനാഥ്‌ ഭാസിക്ക് കഞ്ചാവ് കൈമാറി. ഷൈൻ ടോം ചാക്കോ കസ്റ്റമറാണെന്നും മൊഴി.

ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും കൊച്ചിയിൽ ലഹരി കൈമാറി എന്ന് യുവതി മൊഴി നൽകി. തസ്ലീന സുൽത്താനയാണ് എക്സൈസിന് മൊഴി നൽകിയത്. ഇരുവരുമായുള്ള ബന്ധത്തിന്റെ ഡിജിറ്റൽ തെളിവുകൾ എക്സസിനു ലഭിച്ചു. പ്രതിക്ക് സിനിമ മേഖലയിലെ മറ്റ് ഉന്നതരുമായി ബന്ധം. വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് എറണാകുളത്ത് വിതരണം ചെയ്തു. ആലപ്പുഴയിൽ പ്രതികളെ എത്തിച്ചത് കെണിയുരുക്കിയെന്നും മൊഴി.

ആലപ്പുഴയിൽ വൻ ലഹരിവേട്ടയാണ് ഇന്നലെ നടന്നത്. 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായെത്തിയ ചെന്നൈ സ്വദേശിനിയെ എക്സൈസ് പിടികൂടി. കഞ്ചാവുമായി എത്തിയത് ക്രിസ്റ്റീന എന്ന തസ്ലിമ സുൽത്താനയാണ്. ഇവർക്കൊപ്പം മക്കളും ഉണ്ടായിരുന്നു. ഇന്നലെ രാത്രി 12 മണിയോടുകൂടിയാണ് നർക്കോട്ടിക്സ് സിഐ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴ മാരാരിക്കുളത്തെ 'ഗാർഡൻ' എന്ന റിസോർട്ടിൽ നിന്ന് ഇവരെ പിടികൂടുന്നത്.

യുവതിക്കൊപ്പം മണ്ണഞ്ചേരി സ്വദേശിയായ ഫിറോസ് എന്നയാളെയും എക്സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫിറോസുമായി ചേർന്ന് വില്പന നടത്താനായാണ് ഇവർ ലഹരി വസ്തുക്കളുമായി ആലപ്പുഴയിൽ എത്തിയത്. എറണാകുളത്ത് നിന്നും ആലപ്പുഴയിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് വില്പന നടത്താനായിരുന്നു ഇവരുടെ ഉദ്ദേശം.

തായ്‌ലൻഡിൽ നിന്നാണ് ഇവർക്ക് ഹൈബ്രിഡ് കഞ്ചാവ് ലഭിച്ചതെന്നാണ് സൂചന. വൻ ലഹരി വേട്ടയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ക്രിസ്റ്റീന സെക്സ് റാക്കറ്റിലെ കണ്ണിയാണെന്നും പെൺകുട്ടികളെ ലഹരി നൽകി മയക്കിയശേഷം പീഡിപ്പിച്ച കേസുകളിലടക്കം പ്രതിപട്ടികയിൽ ഉള്ളവരാണ് ഇവർ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K