12 March, 2025 09:28:42 AM


രക്ഷിതാക്കൾ കാറ് പൂട്ടി ക്ഷേത്ര ദർശനത്തിന് പോയി; ഗുരുവായൂരിൽ 6 വയസുകാരി കാറിൽ കുടുങ്ങി



തൃശ്ശൂർ : ഗുരുവായൂരിൽ ആറുവയസ്സുകാരി കാറിൽ കുടുങ്ങി. കർണാടക സ്വദേശികളായ ദമ്പതികളാണ് 6 വയസ്സുള്ള പെൺകുട്ടിയെ കാറിൽ ലോക് ചെയ്ത് ക്ഷേത്ര ദർശനത്തിന് പോയത്. ഒരു മണിക്കൂറിന് ശേഷമാണ് ക്ഷേത്ര ദർശനത്തിന് പോയ രക്ഷിതാക്കൾ തിരിച്ചെത്തിയത്. ഈ സമയം കരഞ്ഞ് നിലവിളിച്ച പെൺകുട്ടിയെ പൊലീസ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു. ദമ്പതികൾ തങ്ങൾക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് മക്കളുമായി ക്ഷേത്രത്തിലേക്ക് ദർശനത്തിന് പോകുകയായിരുന്നു. കുട്ടി കുടുങ്ങിയ വിവരം ഉച്ചഭാഷിണിയിൽ വിളിച്ചു പറഞ്ഞതിന് പിന്നാലെ ദമ്പതികൾ എത്തി. കുട്ടി ഉറങ്ങിയതിനാലാണ് കാറിൽ ഇരുത്തിയതെന്നാണ് ദമ്പതികളുടെ വിശദീകരണം. ദമ്പതികളെ താക്കീത് ചെയ്ത് പൊലീസ് വിട്ടയച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K