22 February, 2025 01:09:59 PM


കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ ഇലക്ട്രിക് പോസ്റ്റ്; ഒഴിവായത് വന്‍ദുരന്തം, അന്വേഷണം



കൊല്ലം : കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വെച്ച നിലയിൽ കണ്ടെത്തി. പാളത്തിന് കുറുകെ വെച്ച പോസ്റ്റ് പുലർച്ചെ രണ്ടരയോടെ  ഇതുവഴി പോയവരുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ വലിയ അപകടം ഒഴിവായി.  എഴുകോൺ പൊലീസ് എത്തി ടെലിഫോൺ പോസ്റ്റ് നീക്കം ചെയ്തു. പുനലൂർ റെയിൽവേ പോലീസ അന്വേഷണം ആരംഭിച്ചു. അട്ടിമറി ശ്രമം അടക്കം റെയിൽവേ പൊലീസ് പരിശോധിക്കുകയാണ്. പ്രദേശത്ത് റോഡിന് സമീപമുണ്ടായിരുന്ന പോസ്റ്റാണ് രാത്രി റെയിൽവേ പാളത്തിന് കുറുകെ വെച്ചത്. ഒരാൾക്ക് തനിയെ വെക്കാൻ കഴിയാത്ത ഭാരമുള്ള പോസ്റ്റാണ്. അട്ടിമറി ശ്രമം സംശയിക്കുന്നുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചാണ് അന്വേഷണം നടക്കുന്നത്.   



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 949