09 March, 2025 11:45:58 AM
നെഞ്ചുവേദന; ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ആശുപത്രിയില്‍

ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ഉപരാഷ്ട്രപതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ജഗദീപ് ധൻകർ നിരീക്ഷണത്തിലാണെന്നും ഡോക്ടർ രാജീവ് നാരംഗിന്റെ നേതൃത്വത്തിലുളള സംഘം പരിശോധിക്കുകയാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.