15 March, 2025 09:37:06 AM
റോഡരികിൽ രക്തം വാര്‍ന്ന നിലയില്‍; പ്രമുഖ വ്ളോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു

മലപ്പുറം: സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് നിഗമനം. റോഡരികിൽ രക്തം വാർന്ന് കിടക്കുന്ന ജുനൈദിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
തലയുടെ പിൻഭാഗത്താണ് പരുക്കേറ്റത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം നടന്നത് എപ്പോൾ എന്നത് വ്യക്തമല്ല. ജുനൈദ് മഞ്ചേരി ഭാഗത്ത് നിന്നും വഴിക്കടവിലേക്ക് ബൈക്കിൽ വരുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് കരുതുന്നു.