08 April, 2025 01:05:22 PM
സ്കൂളിൽ തീപിടുത്തം; ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണിൻ്റെ മകന്റെ കൈയ്ക്കും കാലിനും പൊള്ളലേറ്റു

ഹൈദരാബാദ്: ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണിൻ്റെ മകൻ മാർക് ശങ്കറിന് പൊള്ളലേറ്റു.സിംഗപ്പൂരിലെ സ്കൂളിൽ ഉണ്ടായ തീപിടിത്തത്തിൽ ആണ് പരിക്കേറ്റത്. കുട്ടിയുടെ കാലിനും കൈക്കും പൊള്ളലേറ്റതായിട്ടാണ് തെലുഗു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മകൻ അമ്മക്കൊപ്പം സിംഗപ്പൂരിൽ ആണ് താമസം. തീ പിടുത്തത്തിൽ പുക ശ്വസിച്ചതിനെത്തുടര്‍ന്ന് ശ്വാസകോശസംബന്ധമായ അസ്വസ്ഥതകൾ കുട്ടി നേരിടുന്നതായും വിവരമുണ്ട്.
നിലവില്‍ സിംഗപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ് മാര്‍ക് ശങ്കര്‍. രാഷ്ട്രീയ പരിപാടികൾ റദ്ദാക്കി പവൻ കല്യാൺ ഉടൻ സിംഗപ്പൂർക്ക് തിരിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പവന്‍ കല്യാണിന്റേയും ഭാര്യ അന്ന ലെസ്‌നേവയുടേയും മകനാണ് മാര്‍ക് ശങ്കര്‍. 2017-ലാണ് മാര്‍ക്കിന്റെ ജനനം. കുട്ടി ഇപ്പോൾ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിൽ ചികിത്സയിലാണ്.