05 April, 2025 05:57:25 PM
കനത്ത മഴയിൽ കല്ലും മണ്ണും ദേഹത്തേക്ക് പതിച്ചു; ഇടുക്കിയിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കിൽ ശക്തമായ വേനൽമഴയിൽ ഒരു മരണം. അയ്യപ്പൻ കോവിൽ സുൽത്താനിയായിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി അയ്യാവാണ് മരിച്ചത്. ഏലത്തോട്ടത്തിൽ ജോലി ചെയ്യുമ്പോൾ ഉയർന്ന പ്രദേശത്ത് നിന്ന് മണ്ണും കല്ലും ദേഹത്തേക്ക് പതിച്ചായിരുന്നു മരണം. ഇയാളെ ഉടൻ തന്നെ മറ്റ് തൊഴിലാളികൾ ചേർന്ന് കട്ടപ്പനയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടുക്കിയിലെ പല മേഖലകളിലും മഴ ശക്തമായി പെയ്യുകയാണ്. ഉച്ചയോടുകൂടി മഴ കനക്കുകയായിരുന്നു.