18 April, 2025 05:06:30 PM


കരുനാഗപ്പള്ളിയില്‍ തെരുവ് നായ ആക്രമണം നിരവധി പേര്‍ക്ക് പരിക്ക്; അക്രമകാരിയായ നായയെ പിടികൂടി



കൊല്ലം: കരുനാഗപ്പള്ളിയില്‍ തെരുവ് നായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. അക്രമകാരിയായ നായയെ പിടികൂടി. കരുനാഗപ്പള്ളി കുലശേഖരപുരം കണ്ഠകര്‍ണ്ണന്‍ കാവ് ക്ഷേത്രത്തിന് സമീപം ഇന്നലെ വൈകിട്ടാണ് സംഭവം. സമീപവാസികള്‍ക്കും യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. അഞ്ച് പേര്‍ക്കാണ് നായയുടെ ആക്രമണമേറ്റത്. പ്രായമായ സ്ത്രീകൾ ഉള്‍പ്പെടയുള്ളവര്‍ക്കും കടിയേറ്റിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 919