26 January, 2024 07:26:42 PM
നാലു വയസുകാരിയുടെ മരണം: സ്കൂൾ പ്രിൻസിപ്പലിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ്
ബംഗളൂരു: ബംഗളൂരുവിൽ സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് നാലുവയസ്സുകാരി മരിച്ച സംഭവത്തില്‍ സ്കൂള്‍ പ്രിൻസിപ്പലിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസ് എടുത്തു. സ്കൂളിലെ പ്രിൻസിപ്പല്‍ ആയ കോട്ടയം സ്വദേശി തോമസ് ചെറിയാനെയാണ് നാലു വയസ്സുകാരി മരിച്ച സംഭവത്തില്‍ പോലീസ് ഒന്നാം പ്രതിയാക്കിയിരിക്കുന്നത്.
ഇയാളെ കൂടാതെ കണ്ടാല്‍ അറിയുന്ന മറ്റൊരു ജീവനക്കാരനെയും കേസില്‍ പോലീസ് പ്രതി ചേർത്തിട്ടുണ്ട്. വിശദമായ അന്വേഷണം വേണമെന്നും കുട്ടിയുടെ മരണത്തില്‍ സ്കൂളിലെ ആയക്ക് പങ്കുള്ളതായി സംശയിക്കുന്നുവെന്നും മാതാപിതാക്കള്‍ പരാതിപ്പെട്ടതിനെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെയാണ് ഹെന്നൂർ ചലിക്കരെ ഡല്‍ഹി പ്രീ സ്കൂളിലെ നാലു വയസ്സുകാരി ജിയന്ന ആൻ ജിറ്റോയെ സ്കൂളില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തുന്നത്.