26 January, 2024 07:39:06 PM


കളമശ്ശേരിയിൽ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം



കൊച്ചി: എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു.  ഇടുക്കി സ്വദേശി സൽമാൻ അസീസ് ആണ് മരിച്ചത്. 

അമിതവേഗത്തിൽ വന്ന കാർ സൽമാൻ സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട കാർ മറ്റൊരു വാഹനത്തിൽ ഇടിച്ചാണ് നിന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K