05 December, 2023 01:14:04 PM
സ്വന്തം അച്ഛന്‍ മരിച്ചപ്പോഴും തിരിഞ്ഞ് നോക്കിയില്ല; മകള്‍ ക്രൂരയെന്ന് അനിതയുടെ അമ്മ
കൊല്ലം: ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ട് പോയ സംഭവത്തില്‍ പ്രതികരണവുമായി രണ്ടാം പ്രതി അനിതയുടെ അമ്മ. തന്‍റെ മകള്‍ ക്രൂരയാണെന്ന് ഓയൂര്‍ കുട്ടിയെ കടത്തിയ കേസിലെ അനിതയുടെ അമ്മ പറഞ്ഞു. തട്ടിയെടുത്ത സ്വത്ത് തിരികെ ചോദിച്ചപ്പോള്‍ മരുമകന്‍ പത്മകുമാര്‍ തന്നെ ചവിട്ടി വീഴ്ത്തിയെന്നും കുട്ടിയെ തട്ടിയത് ക്രൂരമായ പ്രവര്‍ത്തിയാണെന്നും അനിതയുടെ അമ്മ പറഞ്ഞു.
ലോകത്ത് ആരെങ്കിലും ചെയ്യുന്നതാണൊ അവള്‍ ചെയ്തതെന്നും അവള്‍ക്ക് എങ്ങനെ തോന്നി ഒരു കുട്ടിയോടിങ്ങനെ ചെയ്യാനെന്നും അനിതയുടെ അമ്മ ചോദിച്ചു. അനിതയുട അമ്മ ഇത് പറയുമ്പോള്‍ മുഖത്ത് മകളോട് വെറുപ്പ് പ്രകടമായി. 18-ാം വയസില്‍ മകള്‍ വീടുവിട്ടിറങ്ങിപോയി പിന്നെ വിവാഹം ചെയ്തു നല്‍കി.
സ്‌നേഹം നടിച്ച് തങ്ങളുടെ 13 സെന്റ് ഭൂമി പണയപ്പെടുത്തി തിരികെ ചോദിച്ച് പോയ തന്നെ പത്മകുമാര്‍ ചവിട്ടി വീഴ്ത്തി ബന്ധുവിനെ പിടിച്ച് തള്ളിയെന്നും അവര്‍ പറഞ്ഞു. സ്വന്തം അച്ചന്‍ ആശുപത്രിയിലായപ്പോഴും മരിച്ചപ്പോഴും തിരിഞ്ഞ് നോക്കാത്ത മകളെ തനിക്കും കാണേണ്ട എന്നും അനിതയുടെ അമ്മ വെളിപ്പെടുത്തി.