29 January, 2024 03:23:51 PM


കെഎസ്ആർടിസി ബസിടിച്ച് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രക്കാരൻ മരിച്ചു



കൊച്ചി: കെഎസ്ആർടിസി ബസ്സിടിച്ച് പരിക്കേറ്റ സൈക്കിൾ യാത്രക്കാരൻ മരിച്ചു. പെരുമ്പാവൂർ മാറമ്പിള്ളി സ്വദേശി ബേബിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. 54 വയസ്സായിരുന്നു. സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോഴാണ് ബസ്സിടിച്ചത്. മാറമ്പിള്ളിയിൽ ഇന്നലെ ഉച്ച കഴിഞ്ഞായിരുന്നു അപകടം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K