29 January, 2024 07:52:02 PM


വയനാട് കമ്പളക്കാടില്‍ കാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു



വയനാട്: കമ്പളക്കാട് കാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. കമ്പളക്കാട് കിഴക്കയിൽക്കുന്ന് നെല്ലിപ്പാക്കുണ്ടൻ കുഞ്ഞബ്ദുള്ള 56 ആണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ചരയോടെയാണ് സംഭവം.

ബെംഗളൂരിൽ നിന്നും ചെർപ്പുളശ്ശേരിയിലേക്ക് പോകുന്നവർ സഞ്ചരിച്ച കാർ റോഡരികിലൂടെ നടന്നു പോകുകയായിരുന്ന കുഞ്ഞബ്ദുള്ളയെ ഇടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ അദ്ദേഹത്തെ ഇടിച്ച കാർ യാത്രക്കാർ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K