01 February, 2024 07:04:32 PM
ചേര്‍ത്തലയില്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ പാഴ്‌സല്‍ ലോറിയിടിച്ച് അപകടം; അറുപതുകാരന് ദാരുണാന്ത്യം
അരൂര്‍: ചേര്‍ത്തലയില്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ചേര്‍ത്തല വയലാര്‍ അരുണിമാലയത്തില്‍ തമ്പി (60) ആണ് മരിച്ചത്.
ഉയരപ്പാത നിര്‍മ്മാണം നടക്കുന്ന അരൂര്‍ തുറവൂര്‍ ദേശീയപാതയില്‍ ചന്തിരൂര്‍ പാലത്തിന് സമീപം ഇന്ന് വൈകിട്ട് നാലോടെയായിരുന്നു അപകടം. തമ്പി സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടറില്‍ പാഴ്സല്‍ സര്‍വ്വീസിന്റെ ലോറിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ തമ്പി തത്ക്ഷണം മരിച്ചു.