26 November, 2024 06:03:31 PM


ആലപ്പുഴയില്‍ പനി ബാധിച്ച് മരിച്ച 17 വയസ്സുകാരി 5 മാസം ഗര്‍ഭിണി; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്



ആലപ്പുഴ: ആലപ്പുഴയില്‍ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച പതിനേഴുവയസുകാരി അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. പെണ്‍കുട്ടി അമിതമായി മരുന്നുകഴിച്ചതായും സംശയമുണ്ട്. അസ്വാഭാവിക മരണത്തിന് അടൂര്‍ പൊലീസ് കേസ് എടുത്തു.

ചികിത്സയിലിരിക്കെ ഇന്നലെയാണ് പെണ്‍കുട്ടി മരിച്ചത്. മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തു വന്നത്.നാലുദിവസം മുന്‍പാണ് പെണ്‍കുട്ടിയെ പനിയെ തുടര്‍ന്ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

കിഡ്‌നിക്കും തകരാര്‍ സംഭവിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി അടൂര്‍ പൊലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K