03 December, 2024 10:40:49 AM


പത്തനംതിട്ടയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പ് വൃത്തിയാക്കുന്നതിനിടെ തലയോട്ടി കണ്ടെത്തി



പത്തനംതിട്ട: പത്തനംതിട്ടയിൽ പറമ്പിൽ നിന്ന് തലയോട്ടി കണ്ടെത്തി. മനുഷ്യന്‍റേ തലയോട്ടിയാണെന്നാണ് സംശയിക്കുന്നത്. പത്തനംതിട്ട മലയാലപ്പുഴ പൊതീപ്പാടിൽ ഇന്ന് രാവിലെയാണ് തലയോട്ടി കണ്ടെത്തിയത്. ഏറെക്കാലമായി കാടുപിടിച്ചു കിടന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലമാണിത്. ഇവിടെ കാട് വെട്ടി വൃത്തിയാക്കുന്നതിനിടെയാണ് തലയോട്ടി കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. കൂടുതൽ പരിശോധനയ്ക്കായി തലയോട്ടി ഫോറന്‍സിക് അധികൃതര്‍ കൊണ്ടുപോയി. സ്ഥലത്ത് പരിശോധന നടത്തുമെന്നും അന്വേഷണത്തിനുശേഷമെ കൂടുതൽ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K