06 December, 2023 03:37:19 PM


കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണു വിദ്യാർഥിനി മരിച്ചു



ബെംഗളൂരു: കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണു വിദ്യാർഥിനി മരിച്ചു.  ശിവമൊഗ്ഗയിൽ ആണ് സംഭവം.ശരാവതി നഗർ ആദിചുഞ്ചനഗിരി കോളേജ്ജിലെ പിയു രണ്ടാം വർഷ (പ്ലസ് ടു) വിദ്യാർഥിനി മേഘശ്രീ (18) ആണ് മരിച്ചത്. ദാവനഗരെ ചന്നപുര സ്വദേശിയാണ്. നാലാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കോളേജ് ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. ഹോസ്റ്റൽ വാർഡന്റെ പീഡനമാണ് മകൾ ജീവനൊടുക്കാൻ കാരണമെന്ന് മാതാപിതാക്കൾ ആരോപിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K